സേവാഭാരതി വണ്ടൂർ ഓഫീസിലേക്ക് ഇന്ന് മൂന്ന് കുരുന്നുകൾ എത്തി. പ്രളയ ദുരിതാശ്വാസത്തിനായി സ്വരൂപിച്ച തുക സേവാഭാരതിയ്ക്ക് കൈമാറാനാണ് അർഷാദും, മുഹമ്മദ് റിഷാനും, അമൽസിദാനും സേവാഭാരതിയുടെ ഓഫീസിലെത്തിയത്. സേവാഭാരതിയിലൂടെ ഈ കുരുന്നുകളുടെ തുക പ്രളയം ദുരിതമനുഭവിക്കുന്നവരുടെ അരികിലേക്ക് എത്തും. സേവാഭാരതി വണ്ടൂരിന്റെ ജില്ലാ സേവാ പ്രമുഖ് സുരേഷ് കുട്ടികളിൽ നിന്ന് തുക ഏറ്റുവാങ്ങി.
പ്രളയ ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിലും സഹായമെത്തിക്കുന്നതിലും സേവാഭാരതി മുന്നിൽ തന്നെയുണ്ടട് ജാതിമത ഭേദമന്യേ എല്ലാ മേഖലകളിലും സേവാ ഭാരതിയുടെ സേവനം എത്തുകയാണ്. വനമേഖലകളിലടക്കം വസ്ത്രങ്ങളും ആഹാരങ്ങളും എത്തിച്ചു കൊടുത്തിരുന്നു.സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കുരുന്നുകൾ തുക കൈമാറാനെത്തിയത്. കുരുന്നുകൾ തുക കൈമാറുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Discussion about this post