മണ്ണിടിച്ചില്‍ ശക്തമായതിനെ തുടര്‍ന്ന് കൊങ്കണ്‍ റെയില്‍പാത അടച്ചു. പുറപ്പെട്ട ട്രെയിനുകള്‍ കടത്തിവിട്ട ശേഷമാണ് പാത അടച്ചിട്ടത്.പടീല്-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ചുദിവസങ്ങള്‍ വേണ്ടിവരുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
നിലവില്‍ മണ്ണിടിഞ്ഞു വീണ കുന്നില്‍ വീണ്ടുമൊരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യത കാണപ്പെടുന്നുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കൊങ്കണ്‍ പാതവഴി വരുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Discussion about this post