ഹരാരെ: ഇന്ത്യ-സിംബാബ്വെ പരമ്പരയിലെ അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു 83 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 276 റണ്‍സിനു മറുപടിയായി 193 റണ്‍സെടുക്കാനെ സിംബാബ്വെയ്ക്കായുള്ളു. 42.2 ഓവറില്‍ ആതിഥേയര്‍ എല്ലാവരും പുറത്തായി. കന്നി സെഞ്ച്വറി നേടിയ കേദാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്പി.
ഇതോടെ 3-0ന് ഇന്ത്യപരമ്പര സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയും രണ്ടു വിക്കറ്റെടുത്ത മോഹിത് ശര്‍മ്മയുമാണ് സിംബാബ്വെ ബാറ്റിംഗ് നിരയെ ചുരുട്ടിക്കൂട്ടിയത്. ചാമു ചിബാബ (82) സിംബാബ്വെ നിരയില്‍ തിളങ്ങി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി മികച്ച കളിയാണ് ജാദവ് പുറത്തെടുത്തത്. 87പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്സും പായിച്ചാണ് ജാദവ് തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
അരങ്ങേറ്റ മത്സരം കളിച്ച മനീഷ് പാണ്ഡെ 71 റണ്‍സ് നേടി തന്റെ കരുത്ത് തെളിയിച്ചു.
Discussion about this post