ഭോപാൽ: ബൂട്ടില്ലാതെ 100 മീറ്റർ ദൂരം 11 സെക്കൻഡിൽ ഓടി തീർത്ത രാമേശ്വർ സിംഗിന് പരിശീലനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരൺ റിജിജു. ഇദ്ദേഹത്തെ കണ്ടെത്തി ഭോപ്പാലിലെ സായിയില്‍ പരിശീലനത്തിനയച്ചിരിക്കുകയാണ് മന്ത്രി. മദ്ധ്യപ്രദേശുകാരനാണ് രാമേശ്വർ സിംഗ്.
Pls ask someone to bring him to me @ChouhanShivraj ji. I'll arrange to put him at an athletic academy. https://t.co/VywndKm3xZ
— Kiren Rijiju (मोदी का परिवार) (@KirenRijiju) August 16, 2019
രാമേശ്വര്‍ ബൂട്ടില്ലാതെ ഗ്രാമത്തിലെ ഏതോ റോഡിലൂടെ ഓടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് മന്ത്രി ഇടപെട്ടത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ ഈ വീഡിയോ പങ്കു വെച്ചിരുന്നു. വീഡിയോയിൽ കിരൺ റിജിജുവിനെ ടാഗ് ചെയ്ത ചൗഹാൻ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് രാമേശ്വർ സിംഗിനെ ട്രയൽസിന് പരിഗണിക്കുകയായിരുന്നു. എന്നാൽ ട്രയൽസിൽ രാമേശ്വർ പരാജയപ്പെട്ടിരുന്നു.
രാമേശ്വറിന്റെ പരാജയം ചില മാദ്ധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. എന്നാൽ നഗ്നപാദനായി തെരുവിലൂടെ ഓടി ശീലിച്ച രാമേശ്വറിന് ബൂട്ടും ട്രാക്കിലെ സാഹചര്യങ്ങളും പരിചയമില്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കിയ മന്ത്രി പരിശീലനത്തിന് അയയ്ക്കുകയായിരുന്നു.
Discussion about this post