ഹൈദരാബാദ്: പുഷ്കരം മേളയോടനുബന്ധിച്ച് ഉണ്ടായ വന്‍ ദുരന്തത്തിന് കാരണം സര്‍ക്കാര്‍ ആവശ്യത്തിന് സൗകര്യമൊരുക്കാത്തതെന്ന് വിമര്‍ശനം. ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്തിരുന്നില്ലെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിച്ചു. സൗകര്യങ്ങളിലെ വീഴ്ചയാണ് അപകടത്തിനു കാരണമെന്ന് സര്‍ക്കാര്‍ ഏറ്റുപറഞ്ഞു. ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി വനംവകുപ്പ് മന്ത്രി ഗോപാല്‍ കൃഷ്ണ റെഡ്ഡി പറഞ്ഞു. വിചാരിച്ചതിലും കൂടുതല്‍ പേര് മേളയ്ക്കെത്തിയതാണ് പ്രശ്നമായത്. മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായം നല്‍കുമെന്നും റെഡ്ഡി പറഞ്ഞു.
അതേസമയം, മേളയ്ക്കിടെ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. സ്ത്രീകളാണ് മരിച്ചവരില്‍ അധികവും. 12 വര്ഷത്തിലെരിക്കല് നടക്കുന്ന പ്രധാന സ്നാനോല്സവമാണിത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു ദുരന്തം.
Discussion about this post