തിരുവനന്തപുരം: സ്ത്രീസുരക്ഷയെ മുന്‍ നിര്‍ത്തി ബസ്സുകള്‍ ഇനിമുതല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പറയുന്ന സ്ഥലങ്ങളില്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. വൈകുന്നേരം 6.30 മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് നിലവിലുള്ള സ്റ്റോപ്പിനു പുറമെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തി ഇറങ്ങാന്‍ അനുവദിക്കണമെന്നും അതിനു ആവശ്യമായ സമയം നല്‍കണമെന്നും അറിയിച്ചു കൊണ്ടുള്ള ഉത്തരവാണു പുറത്തു വന്നത്. 1988ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ വിജ്ഞാപനം പുറത്തുവിട്ടത്.
സംസ്ഥാനത്തെ എല്ലാ സ്റ്റേജ് ക്യാരിയേജികള്ക്കും ഇത് ബാധകമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ നിയമ ഭേതഗതി. എല്ലാ സ്റ്റേജ് ക്യാരിയേജുകളിലും സ്ത്രീസുരക്ഷാ ഹെല്‍പ്പ് ലൈന്‍,ചൈല്‍ഡ് ലൈന്‍, ആര്.ടി.ഒ എന്നിവരുടെ ഫോണ്‍ നമ്പര്‍, സ്വകാര്യ ബസാണെങ്കില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ എന്നിവ, മുമ്പിലും പുറകിലും രജിസ്ട്രേഷന് നമ്പരിനടുത്തായി വെളുത്ത അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post