സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രിമാരുടെ ഓഫീസുകളിലും സംഘടനാ പ്രവര്‍ത്തകരെ നിയമിച്ച് കേന്ദ്ര സര്‍ക്കാരില്‍ പിടിമുറുക്കി ആര്‍എസ്എ്സ്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, സമിതികള്‍ എന്നിവയില്‍ നിയമനങ്ങള്‍ നടത്തുന്നതിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ബിജെപിയുടെ പ്രാദേശികതലത്തിലോ സംസ്ഥാന തലത്തിലോ ഉള്ള ഘടകങ്ങള്‍ക്ക് അയച്ചു കൊടുക്കന്‍ എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നാമനിര്ദ്ദശങ്ങളില് ആര്‍എസ്എസ് നേതാക്കള്‍ പരിശോധന നടത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലെ അഡ്മിഷനായി ശുപാര്‍ശ നടത്തുന്നതിനും എംപിമാര്‍ പാര്‍ട്ടിയുമായി കൂടിയാലോചന നടത്തണം എന്നാണ് നിര്‍ദ്ദേശം. ബിജെപി സംഘടനാ സെക്രട്ടറി രാം ലാല്‍, ജോയിന്റ് സെക്രട്ടറിമാരായ കൃഷ്ണ ഗോപാല്‍, ദത്താത്രയ് ഹോസൊബോലെ എന്നിവരാണ് നാമനിര്‍ദ്ദേശങ്ങള്‍ മുഖ്യമായും പരിഗണിക്കുന്നത്.ഇവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ നിയമനങ്ങള്‍ നടത്താന്‍ സാധിക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലുും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും നിയമനങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം ചെലുത്തുന്നുവെന്ന് മുന്‍പു തന്നെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചതും സെന്‍സര്‍ ബോര്‍ഡ് അംഗമായി ചന്ദ്രകാന്ത് ഗാത്തോഡിന്റെ നിയമനവും ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
Discussion about this post