തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫഐ കെഎസ്യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റ് കെ എസ് യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
റാഗിംഗുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ കെഎസ്യു പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി സംസാരിച്ചിരുന്നു. ഇത് റാഗിംഗ് ആണെന്ന് ആരോപിച്ച് എസ് എഫ് ഐ പ്രവർത്തകർ സംഘടിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടാകുകയായിരുന്നു. സംഭവത്തില്‍ ഇന്ന് ഡിപ്പാര്‍ട്ട്മെന്റില്‍ യോഗം നടക്കുന്നകിനിടെയാണ് ഇരുവിഭാഗവും തമ്മില്‍ വീണ്ടും സംഘര്‍ഷം നടന്നത്.
വിഷയത്തിൽ പരാതി ലഭിച്ചതായി പ്രിൻസിപ്പാൾ സ്ഥിരീകരിച്ചു.
Discussion about this post