തിരുവനന്തപുരം: യുഡിഎഫിന്റെ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതുമുന്നണിയെ വിപുലീകരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ബാര്‍ കോഴയില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് തന്നോട് ആരും ചോദിക്കണ്ട.അത് ധനമന്ത്രിയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ നിലവില്‍ വന്ന കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ വീഴും എന്ന്. ഇതുവരെ ഒന്നും സംഭവിച്ചില്ല. പത്ത് ബാറുകള്‍ക്ക് തിങ്കളാഴ്ച്ച ലൈസന്‍സ് പുതുക്കി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post