ഡൽഹി: തന്റെ ജീവിതത്തെ ആരോഗ്യകരമായി മുന്നോട്ട് കൊണ്ടു പോകുന്ന മൂന്ന് രഹസ്യങ്ങൾ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയും പ്രാണായാമവും ആയുർവേദവുമാണ് തന്റെ ജീവിതത്തിന്റെ ഊർജ്ജമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനം പലപ്പോഴും ആരോഗ്യത്തെ ബാധിക്കാറുണ്ട്. എന്നാൽ ന്യൂറോപ്പതിയും യോഗയും അവയൊക്കെ തരണം ചെയ്യാൻ തന്നെ സഹായിക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി വിശ്രമമില്ലാതെ സഞ്ചരിക്കേണ്ടി വരുമ്പോൾ അപ്രതീക്ഷിതമായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ യോഗയും പ്രാണായാമവും തന്നെ നവോന്മേഷ ഭരിതനാക്കും. ആരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാൻ ആയുർവേദവും സഹായിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
‘ഫിറ്റ് ഇന്ത്യ’ പ്രസ്ഥാനം ആരംഭിച്ചതോടെ യോഗയ്ക്ക് വലിയ സാദ്ധ്യതകളാണ് തുറന്നു കിട്ടിയിരിക്കുന്നത്. ആയുർവേദവും യോഗയും പരിപാടിയുടെ നെടുന്തൂണുകളാണ്. ഇവയൊക്കെ നമ്മുടെ ആചാരവും സംസ്കാരവും പാരമ്പര്യവും മാത്രമല്ല, നമ്മുടെ പൂർവ്വികർ കരുതി വെച്ച ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന ശിലകളാണ്. ആയുഷ് മന്ത്രാലയത്തിന്റെ ഒരു പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Discussion about this post