രാജമുണ്ഡരി : പുഷ്കരം മേളയ്ക്കിടെ ഗോദാവരി നദീതീരത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 27പേർ മരിച്ച സംഭവത്തെക്കുറിച്ചു റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷൻ അന്വേഷിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അനിയന്ത്രിത തിക്കിലും തിരക്കിലുംപെട്ടു മരിച്ചവരിൽ 23പേർ സ്ത്രീകളാണ്. ചന്ദ്രബാബു നായിഡുവും പോലീസ് മേധാവികളും സംഭവസ്ഥലം സന്ദർശിച്ചു.
ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടതായി സർക്കാർ ഏറ്റുപറഞ്ഞിരുന്നു.
Discussion about this post