വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ മുറ്റത്ത് ആളില്ലാ ചെറു വിമാനം തകര്‍ന്ന് വീണത് പരിഭ്രാന്തി പരത്തി. വൈറ്റ് ഹൗസ് കെട്ടിടത്തിന്റെ തെക്കുഭാഗത്തുള്ള മുറ്റത്താണ് രഹസ്യ നിരീക്ഷണത്തിനുപയോഗിക്കുന്ന ചെറുവിമാനം(ഡ്രോണ്‍ ) വീണത്. അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം ഇറക്കിയ വാര്‍ത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് എന്ന്
കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് ജീവനക്കാരനല്ല ഇയാള്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വലിയ സുരക്ഷാവീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഭീകരസംഘടനയുടെ ആക്രമണഭീഷണി നിലനില്‍ക്കെ ഇത്തരമൊരു സുരക്ഷ വിഴ്ചയുണ്ടായത് നിസാരസംഭവമായല്ല അമേരിക്ക സുരക്ഷ വിഭാഗം കാണുന്നത്.
Discussion about this post