പത്തനംതിട്ട: പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് പോലീസ് അന്വേഷണസംഘം.പ്രമാദമായ കേസായതിനാല്‍ റിപ്പോര്‍ട്ട് അനിവാര്യമാണെന്ന് പോലീസ് അറിയിച്ചു.ഇതിനെത്തുടര്‍ന്നു ഷൊര്‍ണൂര്‍ ഡിവൈഎസ്പി
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനു രേഖാമൂലം കത്തയച്ചു.പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ഡോക്ടര്‍ അവധിയിലായിരുന്നു.ഇതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് വൈകിയിരുന്നു.പോലീസ് പലതവണ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് രേഖാമൂലം കത്തുനല്‍കിയത്.നിയമസഭയടക്കം മറുപടി പറയണമെന്നും കത്തില്‍ പറയുന്നു.
കത്ത് ലഭിച്ചതിനെത്തുടര്‍ന്നു വിവരങ്ങള്‍ എത്രയും വേഗം കൈമാറാന്‍ നടപടുയെടുക്കുമെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഷേര്‍ളി വാസു അറിയിച്ചു.ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ അശോകിനെ ചുമതലപ്പെടുത്തി.
Discussion about this post