അറുപത്തി ഏഴാമത് നെഹ്റു ട്രോഫി ജലമേളയില്‍ നടുഭാഗം ചുണ്ടന് ജേതാക്കള്‍. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് നടുഭാഗം തുഴഞ്ഞത്. 67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. യു.ബി.സി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനത്തെത്തിയത്.കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനം നേടി
നെഹ്റു ട്രോഫി ജലമേളയില്‍ മുഖ്യാതിഥിയായി എത്തിയത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറായിരുന്നു . പ്രളയ ദുരിതത്തില്‍ ഇരയായവർക്ക് സച്ചിൻ പിന്തുണ അറിയിച്ചു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പമാണ് തന്റെ മനസ്സ്. ആ വെല്ലുവിളികളെല്ലാം മറികടക്കേണ്ട സമയമാണിത്. കായിക ഇനങ്ങളോടു കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിൻ പറഞ്ഞു.
Discussion about this post