കേരളത്തിന് പുതിയ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെയാണ് കേരള ഗവര്‍ണറായി നിയമിച്ചത്.ഗവര്‍ണര്‍ പി സദാശിവം സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ആരിഫ് മുഹമ്മദ് ഖാന് ചുമതലയേല്‍ക്കുക. ഈ മാസം നാലിനാണ് നിലവിലെ ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാന്.ഷബാന കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയതില്‍ പ്രതിഷേധിച്ച മസ്ഥാനം രാജിവെച്ച ആളാണ് ആരിഫ് മുഹമ്മദ് ഖാന്.മുൻ കോൺഗ്രസ് നേതാവായ ആരിഫ് 2004-ൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു.
മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് ബി.ജെ.പി.യുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു.
അതേസമയം നാല് സംസ്ഥാനങ്ങളിലും കൂടി പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.തമിളിസൈ സൗന്ദര് രാജന് തെലങ്കാന ഗവര്‍ണരായി ചുമതലയേല്‍ക്കും.കല്‍രാജ് മിശ്ര രാജസ്ഥാന് ഗവര്‍ണറായി സ്ഥാനമേല്‍ക്കും .മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത് സിങ് കോഷ് യാരി ചുമതലയേല്‍ക്കും ബന്ധാരു ദത്താത്രേയ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ചുമതലയേല്‍ക്കും.
Discussion about this post