കൊച്ചി: മോദി സര്‍ക്കാരിനെ അനുമോദിച്ച പി.വത്സലക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. കാവി ചുറ്റുന്ന ഇടത് ബുജികള്‍ എന്ന പേരിലെഴുതിയ മപുഖലേഖനത്തില് ഇടതു ബുദ്ധിജീവികള്‍ കാവിവല്‍ക്കരിക്കുന്നുവെന്ന് വീക്ഷണം ആരോപിക്കുന്നു.
പി. വത്സലയുടെ നടപടിയിലൂടെ ഇടതുപക്ഷവും കാവിപക്ഷവും തമ്മിലുളള അതിരുകള്‍ മാഞ്ഞുപോയി. യിവിഷയത്തില് സി.പി.എം മൗനം പാലിക്കുകയാണെന്നും വീക്ഷണം പറയുന്നു.
‘ഇടത് പക്ഷത്തിന്റെ അടുക്കളയില്‍ മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന് കറിക്കൂട്ട് നുറുക്കുന്ന പി വത്സല ടീച്ചര്‍ സംഘ് പരിവാറിന്റെ അടുക്കളയില്‍ തീവ്ര ഹിന്ദുത്വത്തിന്റെ അടുപ്പൂതുകയാണോ? ഇടത്പക്ഷത്തിന്റെ ഫുള്‍ടൈം പ്രവര്‍ത്തനത്തോടൊപ്പം കാവി പക്ഷത്തിന്റെ പാര്‍ട്ട് ടൈം പ്രവര്‍ത്തനവും നടത്തുന്ന വത്സല ടീച്ചര്‍ താന്‍ ഏത് പക്ഷത്താണെന്ന് വ്യക്തമാക്കേണ്ടതായുണ്ട്.
ഇടത്പക്ഷത്തിനും കാവിപക്ഷത്തിനും ഒരേപോലെ സ്വീകാര്യതയുള്ള വ്യക്തിത്വമായി മാറിയ വത്സല ടീച്ചര്‍ ഇരുപക്ഷത്തിന്റെയും വേദികളില്‍ തരംപോലെ പ്രത്യക്ഷപ്പെടുകയാണ്. വത്സല ടീച്ചറുടെ പ്രജ്ഞയില്‍ ഇടത്പക്ഷവും കാവിപക്ഷവും തമ്മിലുള്ള അതിരുകള്‍ മാഞ്ഞുപോയിരിക്കുന്നു.’-ലേഖനം വിമര്‍ശിക്കുന്നു.
…..
പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ചെങ്കൊടി താഴ്ത്തി കാവിക്കൊടി പൊക്കാനുള്ള ത്വരയിലാണ് പാര്‍ട്ടി അണികള്‍. സി പി എം പാര്‍ട്ടി ഗ്രാമമായി നിലനിര്‍ത്തി പോന്ന സാംസ്കാരിക രംഗത്തും കാവിചുറ്റാനുള്ള ആവേശത്തിലാണ് ആസ്ഥാന എഴുത്തുകാര്‍. വത്സല ടീച്ചര്‍ കാവിചുറ്റി ഇറങ്ങിപോകുമ്പോള്‍ അത് ഒറ്റയാന് പോക്കായിരിക്കില്ല. പൈഡ് പൈപ്പറുടെ പിന്നാലെ എലിക്കൂട്ടങ്ങള്‍ എന്ന പോലെ ഇടത്പക്ഷ ബുജികളുടെ ഒരു പട തന്നെ പിന്നാലെ പോകും.-എന്നിങ്ങനെ പോകുന്നു വീക്ഷണത്തിന്റെ എഡിറ്റോറിയലിലെ വിമര്‍ശനങ്ങള്‍
Discussion about this post