മകന് ബൈജു ഗോപാലന് ദുബായില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി വ്യവസായി ഗോകുലം ഗോപാലന്. പരാതി നല്കിയ ചെന്നൈ സ്വദേശി രമണിയുടെ ചതിയില്‍ പെട്ടുപോയതാണ് തന്റെ മകന് എന്ന് ഗോകുലം ഗോപാലന് ഫറഞ്ഞു. കേരള കൗമുദിയോടൊണ് ഗോകുലം ഗോപാലന് പ്രതികരിച്ചത്.
തന്റെ മകന് അയാള പൂര്‍ണ്ണമായി വിശ്വസിച്ചതാണ് പറ്റിയ തെറ്റ്. വഞ്ചിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുന്നതിനുള്ള രേഖകള്‍ കൈവശമുണ്ട്. നിയമത്തില്‍ പൂര്‍ണ്ണവിശ്വാസമുള്ളത് കൊണ്ടാണ് ആരുടേയും സഹായം തേടാഞ്ഞത്. 51 വര്‍ഷമായി ഗോകുലം ഗ്രൂപ്പിന്റെ ഒരു ചെക്ക് പോലും മടങ്ങിയിട്ടില്ല. രമണിക്ക് ഒരു ചെക്കും നല്‍കിയിട്ടില്ലെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
രമണിയുടെ ചെന്നൈ ടി നഗറിലെ ഹോട്ടല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 കോടിരൂപയുടെ അഡ്വാന്‍സ് ഗോകുലം ഗ്രൂപ്പ് രമണിക്ക് നല്‍കിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയ രമണി രജിസ്ട്രേഷന് മുന്നേ ഹോട്ടല്‍ മറ്റൊരാള്‍ക്ക് മറിച്ച് വില്ക്കാന് ശ്രമിച്ചു. തുടര്‍ന്ന് രമണിക്കെതിരെ നല്കിയ കേസ് ചെന്നൈ കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
ഇതിന്റെ സെറ്റില്‍മെന്റ് എന്ന നിലയില്‍ പിന്നീട് മകനെ സ്വാധീനിച്ച രമണി ദുബായിലെ ഹെല്‍ത്ത് കെയര്കമ്പനി ഗോകുലം ഗ്രൂപ്പിന് 20 കോടി രൂപയ്ക് നല്‍കാമെന്ന് അറിയിച്ചു. കരാറും ഒപ്പുവച്ചു. ഇടപാട് നടന്നെങ്കിലും കരാര്‍ തിരികെ നല്‍കാതെ രമണി പരാതി നല്കി പകരംവീട്ടുകയായിരുന്നു. നിരവധി പേരെ രമണി സാമ്പത്തികമായി കബളിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ഗോകുലം ഗോപാലന് പറഞ്ഞു.
Discussion about this post