കൊച്ചി മെട്രോയുടെ പുതിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും.മഹാരാജാസ് മുതൽ തൈക്കൂടം വരെയുളള പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിന്റെയും പേട്ട എസ് എൻ ജംഗ്ഷൻ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും.
മഹാരാജാസ് മുതൽ തൈക്കൂടം വരെ 5.5 കിലോമീറ്റർ ആണ് ഉളളത്.പുതുതായി അഞ്ച് സ്റ്റേഷനുകളാണ് ഉളളത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ്ങ് പുരി മുഖ്യാതിഥി ആകും.
ഉച്ചയ്ക്ക് നിപാ പ്രതിരോധത്തിൽ പങ്കെടുത്ത നേഴ്സുമാർക്ക് ആദര സൂചകമായി സൗജന്യ യാത്ര സംഘടിപ്പിക്കുന്നുണ്ട്. മന്ത്രി കെ.കെ.ശൈലജയും യാത്രയിൽ ചേരും. 5600 കോടിയാണ് മെട്രോയുടെ ഇതുവരെയുളള ചിലവ്.ബുധനാഴ്ചച മുതൽ 14 ദിവസത്തേക്ക് യാത്രക്കാർക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവ് ഉണ്ട്.
Discussion about this post