പാക്കിസ്ഥാൻ പ്രതിനിധികൾ മാലദ്വീപ് പാർലമെന്റിനുളളിൽ കശ്മീർ വിഷയം ഉന്നയിച്ച് ദിവസങ്ങൾക്ക് ശേഷം കൊളംബോയിലും ഇക്കാര്യം അവതരിപ്പിച്ചു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.
കൊളംബോയിൽ നടന്ന യൂണിസെഫ് ദക്ഷിണേഷ്യൻ പാർലമെന്റേറിയൻ കോൺഫറൻസ് ഓഫ് ചിൽഡ്രൻ റൈറ്റ്‌സ് കൺവെൻഷനിലാണ് പാക്കിസ്ഥാൻ പ്രതിനിധികൾ കശ്മീർ വിഷയം ഉന്നയിച്ചത്. അസമിലെ കാളിയാബോറിൽ നിന്നുളള ഇന്ത്യൻപ്രതിനിധിയും പാർലമെന്റ് അംഗവുമായ ഗൗരവ് ഗോഗോയി ഇതിനെ നേരിട്ട് എതിർത്തു.
ജമ്മു കശ്മീർ ആഭ്യന്തര കാര്യമാണ് എന്ന് ഗോഗോയ് പാക്കിസ്ഥാനെ ഓർമിപ്പിച്ചു. പാക്കിസ്ഥാന് നിയമനിർമ്മാണം നടത്താൻ മനുഷ്യാവകാശങ്ങൾ, ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ, മതനിന്ദ നിയമം പോലുളള സ്വന്തമായ പ്രശ്‌നങ്ങളുണ്ടെന്നും ഗോഗോയ് ചൂണ്ടിക്കാട്ടി.
മാലദ്വീപ് പാർലമെന്റിലും പാക്കിസ്ഥാൻ കശ്മീർ വിഷയം ആരോപിച്ചിരുന്നു. എന്നാൽ ഡപ്യൂട്ടി ചെയർമാൻ ഹരിവന്ഷ് നാരായൺ സിംഗ് ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കി.
സുസ്ഥിര വികസന ലക്ഷ്യം കൈ വരിക്കുന്നതിനായി മാലദ്വീപ് പാർലമെന്റ് നാലാം ദക്ഷിണേഷ്യൻ സ്പീക്കർ ഉച്ചക്കോടിക്ക് ആതിഥേയത്വം വഹിച്ചു. പാക്കിസ്ഥാനെ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ കാസിം സൂരി സെനറ്റർ ഖുറത്ത് ഉൽ ഐൻ മാരി എന്നിവർ പ്രതിനിധീകരിച്ചു.
Discussion about this post