ഗണേശ ചതുർത്ഥി ഭക്തി പുരസ്സരം ആഘോഷിച്ച് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ശില്പ ഷെട്ടിയും കുടുംബാംഗങ്ങളും. ഗണേശ വിഗ്രഹ നിമഞ്ജനത്തിന് തെരുവുകളിൽ ഭക്തരോടൊപ്പം നൃത്തം ചെയ്യുന്ന ഇരുവരുടെയും വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
https://www.instagram.com/p/B19Ww40nzAN/?utm_source=ig_embed&utm_campaign=embed_video_watch_again
https://www.instagram.com/p/B185iwIHfGP/?utm_source=ig_embed
https://www.instagram.com/p/B187eheHEJ7/?utm_source=ig_embed
സഹോദരി അർപ്പിത ഖാൻ ശർമ്മയ്ക്കൊപ്പമാണ് സൽമാൻ ഖാൻ ഗണേശ ചതുർത്ഥി ആഘോഷിച്ചത്. അനന്തരവൻ അഹിലിനൊപ്പം വിനായകന് ആരതി ഉഴിയുന്ന സൽമാന്റെ ദൃശ്യങ്ങൾക്ക് വൻ സ്വീകാര്യതയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്.
https://www.instagram.com/p/B19QrlQH_UN/?utm_source=ig_embed
ഭർത്താവ് രാജ് കുന്ദ്രക്കും മകൻ വിയാനുമൊപ്പമാണ് ശില്പ ഷെട്ടി ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ ചുവടു വെച്ചത്. ശില്പയുടെ സഹോദരി ഷമിത ഷെട്ടിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഗണേശന് ആരതി ഉഴിയുന്ന ചിത്രങ്ങൾ ശില്പയും പങ്കു വെച്ചു. ആരതി ഉഴിയുമ്പോൾ അനിർവ്വചനീയമായ ഊർജ്ജമാണ് ലഭിക്കുന്നതെന്ന് ശില്പ കുറിച്ചു.
https://www.instagram.com/p/B19Q7lChnH4/?utm_source=ig_embed
https://www.instagram.com/p/B15zDKPBx4W/?utm_source=ig_embed
ഗണപതി ഭഗവാന്റെ ജന്മദിവസമാണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പൂജിച്ച ഗണേശ വിഗ്രഹങ്ങൾ ഭക്തജനങ്ങൾ വീടുകളിലേക്ക് കൊണ്ടു പോകുന്നു. പത്ത് ദിവസം വീട്ടിൽ വെച്ച് ഭക്തിപുരസ്സരം പൂജകൾ നടത്തിയ ശേഷം ഈ വിഗ്രഹങ്ങൾ അവർ ഒഴുകുന്ന ജലത്തിൽ നിമഞ്ജനം ചെയ്യുന്നു.
അടുത്ത് ഉത്സവത്തിന് ഗണേശൻ അനുഗ്രഹങ്ങളുമായി മടങ്ങി വരുമെന്നാണ് വിശ്വാസം. ജലത്തിൽ നിമഞ്ജനം ചെയ്യപ്പെടുന്ന ഗണപതി മാതാപിതാക്കളായ പാർവ്വതീ പരമേശ്വരന്മാരുടെ വാസസ്ഥലമായ കൈലാസത്തിലേക്ക് പോകുന്നുവെന്നാണ് ഐതീഹ്യം.
Discussion about this post