ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനൊപ്പം സവേസ്ത കപ്പല്‍ നിര്‍മ്മാണ ശാല സന്ദര്‍ശിച്ചു. കപ്പല്‍ നിര്‍മ്മാണ മേഖലയിലെ റഷ്യയുടെ കഴിവുകളെ കുറിച്ച് പഠിക്കാനും മേഖലയിലെ സാധ്യതകളെക്കുറിച്ച് വിലയിരുത്താനുമാണ് കപ്പല്‍ നിര്‍മ്മാണ ശാല സന്ദര്‍ശിച്ചത്.
റഷ്യയുടെ തന്ത്ര പ്രധാനമായ പദ്ധതിയാണ് സവേസ്ത കപ്പല്‍ നിര്‍മ്മാണ ശാല. 2009 ലാണ് റഷ്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാലയായ സവേസ്തയുടെ നിര്‍മ്മാണം ആരംഭിച്ചത്.
Deeply touched by President Putin’s gracious gesture to accompany me to Zvezda shipyard, which is poised to make a huge contribution to development of Arctic shipping. pic.twitter.com/vyUENhl0QL
— Narendra Modi (@narendramodi) September 4, 2019
ഇന്ത്യാ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തിയത്.ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ മുഖ്യാതിഥികളിലൊരാളായി പ്രധാനമന്ത്രി പങ്കെടുക്കും. പ്രതിരോധം, വ്യാപാരം, നിക്ഷേപം, വ്യവസായ സഹകരണം, ഊര്‍ജം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സുപ്രധാന കരാറുകളിലും അദ്ദേഹം ഒപ്പ് വെയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളിലും മോദി പങ്കെടുക്കും.
Discussion about this post