കൊച്ചി മെട്രോ സര്‍വീസ് തൈക്കൂടം വരെ ഓടി തുടങ്ങിയതോടെ എത്തിയതോടെയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മഹാരാജാസ് ജങ്ഷനില്‍ നിന്ന് തൈക്കൂടം വരെ മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചതിന് ശേഷം ബുധനാഴ്ച രാത്രി 10 മണി വരെ 62,938 യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചു.
യാത്രക്കാരുടെ എണ്ണത്തില്‍ 20,000ന്റെ വര്‍ധനവാണ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയുള്ള യാത്രക്കാരുടെ എണ്ണം 37,033 ആയിരുന്നിടത്ത് നിന്നാണ് ഈ വര്‍ധനവുണ്ടായത്. ട്രാഫിക് ബ്ലോക്കും, റോഡിലെ കുഴികളും, രണ്ടാഴ്ചത്തേക്ക് മെട്രോ പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്കിലെ ഇളവുകളും മെട്രോയിലേക്ക് യാത്രക്കാരെ എത്തിച്ചു.
ആലുവയില്‍ നിന്ന് മഹാരാജാസ് വരെ 53 മിനിറ്റില്‍ 50 രൂപയ്ക്ക് സഞ്ചരിച്ചെത്താം. രണ്ടാഴ്ചത്തേക്ക് മെട്രോ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കിളവുകള്‍ക്ക് പുറമെ, ഡേ പാസും, വീക്ക് എന്‍ഡ് പാസും കെഎംആര്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 125 രൂപയുടെ ഡേ പാസ് എടുത്താല്‍ ഒരു ദിവസം എത്ര വട്ടം വേണമെങ്കിലും മെട്രോയില്‍ യാത്ര ചെയ്യാം. 250 രൂപയുടെ വീക്ക് എന്‍ഡ് പാസില്‍ ശനിയും, ഞായറും എത്ര വട്ടം വേണമെങ്കിലും മെട്രോയില്‍ സഞ്ചരിക്കാം.
Discussion about this post