In face Book
സതീഷ് മാധവ്-മാധ്യമപ്രവര്ത്തകന്
കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഭീഷണി പകര്‍ത്തി പ്രചരിപ്പിച്ചത് എസ് ഐ അമൃത രംഗനാണെന്ന് ഒരു അന്വേഷണവും കൂടാതെ സി പി എമ്മുകാര്‍ പ്രചരിപ്പിക്കുകയാണ്. കല്ലെറിഞ്ഞ് കൊന്നിട്ട് ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രഖ്യാപിച്ചു കളഞ്ഞ കമ്മ്യൂണിസ്റ്റ് കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ: പിണറായി വിജയന്റെ അനുയായികളല്ലേ. അതല്ലാതെ എന്തു സംഭപിക്കാന് ?
ഇവിടെ സക്കീര്‍ ഹുസൈനാണ് എസ് ഐയെ വിളിക്കുന്നത്. താന്‍ നില്‍ക്കുന്നതെന്ന് അതിന്റെ എല്ലാ അസ്വസ്ഥതയോടെയും പോലീസുദ്യോഗസ്ഥന് പറയുന്നത് നമുക്ക് കേള്‍ക്കാം. സംഭാഷണം അവിടെ നിര്‍ത്തി ജോലിയിലേക്ക് പോകാനുള്ള വ്യഗ്രത ആ ശബ്ദത്തിലുണ്ട്. എന്നാല്‍ സക്കീറിന് അയാളെ കളമശ്ശേരിയുടെ രാഷ്ട്രീയം പഠിപ്പിക്കാനായിരുന്നു ധൃതി. സംഭാഷണം തുടര്‍ന്നതും നീട്ടിയതും ഏരിയാസെക്രട്ടറിയുടെ താല്പര്യം മാത്രമായിരുന്നു എന്ന് വ്യക്തം.
അപ്പോള്‍ പിന്നെ ആ സംഭാഷണം റിക്കോര്‍ഡ് ചെയ്തത് ആരാകും എന്നതിന് വല്ലാതെ കാടുകയറണമെന്ന് തോന്നുന്നില്ല. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ പിടിപ്പിക്കുന്ന മുന്തിയ ഇനം സഖാക്കള്‍ ഒപ്പം ഉള്ള നിലയ്ക്ക് ഒരു പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു
https://www.facebook.com/satheesh.madhav.50/posts/2329638943953574
Discussion about this post