‘
‘130 കോടി ഇന്ത്യക്കാർ ആവേശത്തോടെ കാത്തിരുന്ന നിമിഷം ഇവിടെയുണ്ട്’ ഐ എസ് ആർ ഒയിൽ എത്തിയ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രയാൻ – 2 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും.ഇന്ത്യയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ബഹിരാകാശ ശാസ്ത്രജ്ഞരുടെ മാതൃകാപരമായ കഴിവ് വീണ്ടും കാണാനുളള അവസരമാണിതെന്ന് മോദി കുറിച്ചു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിലെ അസാധാരണ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ബെംഗളൂരുവിലെ ഇസ്റോ സെന്ററിൽ എത്തുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്ന് മോദി ട്വീറ്റ് ചെയതു്. ചരിത്ര നിമിഷം കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരും ചേരും. ഭൂട്ടാനിൽ നിന്നുള്ള ചെറുപ്പക്കാരും എന്നോടൊപ്പം ഉണ്ടാകും. മോദി ഒന്നിന് പുറകെ ഒന്നായി ട്വീറ്റ് ചെയ്തു.
മൈഗോവിലെ ഇസ്റോ ബഹിരാകാശ ക്വിസിൽ വിജയിച്ചവരുമായി ഐഎസ്ആർഒയിൽ വച്ച് പ്രധാനമന്ത്രി സംവദിച്ചു.
ഈ ക്വിസിലെ വലിയ തോതിലുള്ള പങ്കാളിത്തം ശാസ്ത്രത്തിലും ബഹിരാകാശ രംഗത്തുമുളള യുവാക്കളുടെ താൽപര്യം കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. ഇതൊരു മികച്ച ലക്ഷണമാണെന്നും മോദി പറഞ്ഞു.
2019 ജൂലൈ 22 ൽ ചന്ദ്രയാൻ2 വിക്ഷേപിച്ചത് മുതൽ എല്ലാ അപ്ഡേറ്റുകളും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.ചാന്ദ്ര ദൗത്യത്തിന്റെ വിജയം കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു.
ചന്ദ്രയാൻ 2 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ചരിത്ര നിമിഷങ്ങൾ കാണാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടുക. അവയിൽ ചിലത് ഞാൻ വീണ്ടും ട്വീറ്റ് ചെയ്യുമെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post