പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ജമ്മു സന്ദര്‍ശിക്കും. ഇതേത്തുടര്‍ന്ന് നഗരത്തിലും ചുറ്റുപാടും അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മുന്‍ ധനമന്ത്രി ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷ ഉദ്ഘാടനത്തിനാണു മോദി വരുന്നത്. ജമ്മു യൂണിവേഴ്സിറ്റിയിലെ ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലാണു ചടങ്ങ്. ജമ്മു കാശ്മീരിനായുള്ള പ്രത്യേക സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിക്കും.
Discussion about this post