കാശ്മീര്‍ വിഘടനവാദിയും ഭീകരവാദിയുമായ യാസിന് മാലിക്കിന് അണിയറയില്‍ കൈവിലങ്ങുകളൊരുങ്ങുന്നു. മുപ്പതുകൊല്ലമായി വിവിധ സര്‍ക്കാരുകള്‍ നീട്ടിനീട്ടിക്കൊണ്ടുപോയിരുന്ന കൊലപാതകക്കേസില്‍ യാസിന് മാലികിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ തയ്യാറാവുകയാണ്.
മുപ്പതുകൊല്ലം മുന്‍പ് 1990 ജനുവരി 25ആം തീയതി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി കാശ്മീരിലെ ജനങ്ങളും സൈന്യവും ഒരുങ്ങുമ്പോഴാണ് കാറിലെത്തിയ കുറച്ചു ഭീകരര്‍ ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ വച്ച് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്ക്കെതിരേ വെടിയുതിത്തത്. നാലു ഉദ്യോഗസ്ഥരാണ് അന്ന് വീരമൃത്യു വരിച്ചത്.
വെടിയുതിര്‍ത്തത് യാസിന് മാലിക് ആണെന്ന് അന്നുതന്നെ അനേകം ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. അതുകഴിഞ്ഞ് 1990കളുടെ പകുതിയിലാണ് ഭീകരവാദിയായിരുന്ന യാസിന് മാലിക് ഭീകരവാദക്കുപ്പായമൊക്കെ പുറമേ അഴിച്ചുവച്ച് പൊതുധാരാരാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അതോടെ സാംസ്കാരിക നായകക്കുപ്പായമിട്ടു നടന്ന പല ഇടതു ലിബറലുകളുടെയുമുള്‍പ്പെടെ അടുത്തയാളായി യാസിന് മാലിക്.
കാശ്മീരിലെ ഭീകരവാദത്തിന് മറ പിടിയ്ക്കാനായി പാലസ്തീന് മാതൃകയില്‍ യാസിന് മാലിക് തുടങ്ങിയ പ്രസ്ഥാനമാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫണ്ട്. പാലസ്തീനില്‍ ഹമാസ് ഉള്‍പ്പെടെയുള്ള ഭീകരവാദപ്രസ്ഥാനങ്ങള്‍ ചെയ്യുന്ന ക്രൂരതകള്‍ക്കെല്ലാം എങ്ങനെയാണോ പൊതുധാരാ പാലസ്തീന് മിതവാദ ഗ്രൂപ്പുകള്‍ കുടപിടിയ്ക്കുന്നത് അതുപോലെ യാസിന് മാലികും സയ്യിദ് ഗിലാനിയുമെല്ലാം ഭീകരവാദത്തിനെ സഹായിയ്ക്കാന്‍ പൊതുധാരാ മറക്കുടകളുമായി നിരന്നുനിന്നു.
ഒരു പാകിസ്ഥാനി പൌരയെ വിവാഹം ചെയ്ത മാലിക് മുംബൈ ഭീകരാക്രമണങ്ങളുടെയുള്പ്പെടെ സൂത്രധാരനായ അന്താരാഷ്ട്രഭീകരവാദി ഹഫീസ് സയ്യിദ് ഉള്‍പ്പെടെയുള്ളവരുമായി അതിനു ശേഷവും വേദികള്‍ പങ്കിട്ടിട്ടുണ്ട്.
കഴിഞ്ഞ മുപ്പതുകൊല്ലമായി നാലു ധീരസൈനികരെ കൊലപ്പെടുത്തിയ ഈ കേസ് പക്ഷേ ഇഴഞ്ഞുനീങ്ങുകയായിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി മാറിമാറിവന്ന കേന്ദ്രസര്‍ക്കാരുകളുമായി പിന്‍വാതില്‍ ബന്ധം തുടര്‍ന്നുവന്നിരുന്ന യാസിന് മാലികിനെ സഹായിക്കാന്‍ വന്‍ തോക്കുകള്‍ പലരുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും അയാളുടെ പഴയ കേസ് വിചാരണ തുടരാന്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതി ഈയിടെ അനുമതി നല്കി.
2007ല്‍ ഈ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ നല്‍കിയിരുന്നത് ഹൈക്കോടതി കഴിഞ്ഞമാസം പിന്‍വലിച്ചു. സെപ്റ്റംബര്‍ 11ആം തീയതി കോടതിയില്‍ ഹാജരാവാന്‍ യാസിന് മാലികിനോട് ആവശ്യപ്പെട്ട് ജാമ്യമില്ലാ വാറണ്ട് നല്‍കിയിരിയ്ക്കുകയാണ് ജമ്മു കാശ്മീര്‍ ഹൈക്കോടതി.
പവിത്താര് സിംഗ് ഭരദ്വാജ് എന്ന അഭിഭാഷകന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് യാസിന് മാലികിനേയും കൂട്ടാളികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന്റെ പ്രധാന കാരണം. റിട്ടയേഡ് ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന അഡ്വക്കേറ്റ് ഭരദ്വാജ് പറയുന്നത് ഉന്നതങ്ങളില്‍ പലരുമായും ബന്ധമുള്ള യാസിന് മാലികിനെ നിയമത്തിനു മുന്നിലെത്തിക്കാതെ വിശ്രമമില്ല എന്നാണ്.
ഭീകരവാദത്തിനായി പണം കണ്ടെത്തി നല്‍കിയെന്ന കേസില്‍ എന്‍ഫോഴ്മെന്റും പോലീസും ചുമത്തിയിട്ടുള്ള കേസുകളില്‍ വിചാരണത്തടവുകാരനായി തിഹാര്‍ ജയിലില്ക്കിടക്കുകയാണ് ഇന്ന് യാസിന് മാലിക്. പുതിയ കേസുകളില്‍ കൂടി വിചാരണ നടക്കുമ്പോള്‍ യാസിന് മാലിക്കിന്റെ കൈയ്യിലെ വിലങ്ങ് മുറുകുകയാണ്. 1989ല്‍ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയയൈരുന്ന മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ റുബ്ബയ്യയെ തട്ടിക്കൊണ്ടുപോയ കേസിലും യാസിന് മാലിക് പ്രതിയാണ്.
സ്ക്വാഡ്രന്‍ ലീഡര്‍ രവി ഖന്നയുള്‍പ്പെടെ നാലു ധീ!ര വ്യോമസേനാ സൈനികരുടെ ജീവത്യാഗത്തിന് മുപ്പതുകൊല്ലം കഴിഞ്ഞായാലും നീതിലഭിയ്ക്കാന്‍ പോകുന്നുവെന്നത് സന്തോഷമുളവാക്കുന്നതാണ്. ഇതുപോലെയൊരു കൊടും കുറ്റവാളിയെ അറിഞ്ഞുകൊണ്ട് ഈ നാട്ടിലെ പ്രമുഖനായി ഇത്രയും നാള് വാഴിച്ചു എന്ന നാണക്കേടിന് ഒരുപക്ഷേ ഈ നടപടികൊണ്ടെങ്കിലും അല്‍പ്പം ആശ്വാസമുണ്ടായേക്കും.
Discussion about this post