‘നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നാലും പാകിസ്ഥാന് തീവ്രവാദികളില്‍ നിന്ന് കശ്മീരികളുടെ ജീവന് സംരക്ഷിക്കാന്‍ നമ്മള് പ്രതിപ്രതിജ്ഞാബദ്ധരാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. കശ്മീരിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് പാകിസ്ഥാന് എങ്ങനെ പെരുമാറുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
‘നിയന്ത്രണങ്ങള്‍ എല്ലാം മാറി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് പാകിസ്ഥാന് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പാകിസ്ഥാന് മാന്യമായി പെരുമാറിയാല്‍, തീവ്രവാദികള്‍ ഭീഷണിപ്പെടുത്തുകയും നുഴഞ്ഞുകയറുകയും ചെയ്യുകയില്ല, പാകിസ്ഥാന് അവരുടെ ടവറുകള്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് സിഗ്നലുകള്‍ അയയ്ക്കുന്നത് നിര്‍ത്തുകയാണെങ്കില്‍, നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കും.ജമ്മു കശ്മീരിലെ 92.5 ശതമാനം സ്ഥലങ്ങളിലും നിയന്ത്രണങ്ങളില്ല, അജിത് ഡോവല്‍ പറഞ്ഞു
കമ്മ്യൂണിക്കേഷന്‍ ടവറുകളിലൂടെ പാകിസ്ഥാന് രഹസ്യ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ശ്രമിച്ചത് ഇന്ത്യ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.എത്ര ആപ്പിള്‍ ട്രക്കുകള്‍ ആണ് നീങ്ങുന്നത്, നിങ്ങള്‍ക്ക് തടയാന്‍ കഴിയുന്നില്ലേ?,’ ‘ഞങ്ങള്‍ നിങ്ങള്‍ക്ക് വളകള്‍ അയയ്ക്കണോ?’ തുടങ്ങിയ കോഡ് സന്ദേശങ്ങള്‍ അതിര്‍ത്തിയില്‍ 20 കിലോമീറ്റര്‍ അകലെ നിന്നാണ് കമ്മ്യൂണിക്കേഷന്‍ ടവറുകളിലൂടെ കശഅമീരിലേക്ക് അയക്കുന്നത്. തങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്ന് സേവനങ്ങളും ഉപകരണങ്ങളും ആയുധങ്ങളും അഭ്യര്‍ത്ഥിക്കാന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന കോഡ് പദങ്ങള്‍ ആണ് ഇതെന്ന് ഡോവല്‍ പറഞ്ഞു. പാക്കിസ്ഥാന് അശാന്തി സൃഷ്ടിക്കാനുള്ള ഏക ഉപകരണം ഭീകരതയാണ്. 230 പാകിസ്ഥാന് തീവ്രവാദികളെ കണ്ടെത്തി, അവരില്‍ ചിലര്‍ നുഴഞ്ഞുകയറിയവരാണ്, ചിലരെ അറസ്റ്റ് ചെയ്തു.’ ഡോവല്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ 199 പോലീസ് സ്റ്റേഷന് പ്രദേശങ്ങളില്‍ 10 സ്ഥലങ്ങളില്‍ മാത്രമേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളൂ. കശ്മീരില്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും അതിക്രമങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും. സംസ്ഥാന പൊലീസും കേന്ദ്രസേനകളും ക്രമസമാധാനം മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും തീവ്രവാദികളോട് പോരാടാനാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കുന്നതിലൂടെ കശ്മീരികളെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം കശ്മീരികളും 370ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിക്കുന്നവരാണെന്ന് ബോധ്യംവന്നിട്ടുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ അവരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ്’ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേകം പദവി ഒഴിവാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ സംസ്ഥാനത്ത് പലഭാഗങ്ങളിലും ഭാഗികമായി കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്.എന്നാല്‍ സംസ്ഥാനം പതുക്കെ പതുക്കെ സാധആരണനിലയിലേക്ക് മടങ്ങുകയാണ്. വാര്‍ത്താവിനിമിയ സൗകര്യങ്ങളും മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും പുനസ്ഥാപിക്കപ്പെടുന്നുണ്ട്.
Discussion about this post