കൊച്ചി : ഓണാവധി ഉള്‍പ്പടെ സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍. ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ കഴിയില്ല എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എസ് രമേശ് പറഞ്ഞു.
സെപ്റ്റംബര്‍ ഒന്‍പത്, 12 തീയതികളില്‍ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സെപ്റ്റംബര്‍ രണ്ടാം വാരം മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയാണ്. സെപ്റ്റംബര്‍ എട്ടു മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് അവധി. സെപ്റ്റംബര്‍ ഒന്‍പത് മുഹ്റം, 10 ന് ഉത്രാടം, 11 തിരുവോണം, 12 മൂന്നാം ഓണം, 13 ശ്രീനാരായണ ഗുരു ജയന്തി, 14 രണ്ടാം ശനി, സെപ്റ്റംബര്‍ 15 ഞായര്‍ എന്നിങ്ങനെയാണ് അവധി.
Discussion about this post