തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെയും പാര്‍ട്ടി ചിഹ്നങ്ങളുടെയും ചിത്രങ്ങള്‍ ക്ഷേത്രത്തൂണുകളില്‍ കൊത്തിവെച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തെലുങ്കാനയിലെ ലക്ഷ്മി നരസിംഹ ക്ഷേത്രത്തൂണുകളിലാണ് ചിത്രങ്ങള്‍ ആലേഖനം ചെയ്തു വെച്ചിരിക്കുന്നത്. .
ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന പേരും പറഞ്ഞാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ചിത്രങ്ങള്‍ തൂണുകളില്‍ ആലേഖനം ചെയ്തത്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ചിത്രം, ടിആര്‍എസ് പാര്‍ട്ടി ചിഹ്നമായ കാര്‍, സര്‍ക്കാരിന്റെ പഴയകാല ചിത്രങ്ങള്‍ എന്നിവയാണ് ചരിത്രപരമായ യാദാദ്രി പ്രഭു ലക്ഷ്മി നരസിംഹ ക്ഷേത്ര ത്തൂണുകളില്‍ കൊത്തിവച്ചിരിക്കുന്നത്. ചരിത്രത്തെ രേഖപ്പെടുത്തിയിരിക്കുന്ന 5000 ത്തോളം ചിത്രങ്ങളുടെ കൂടെയാണ് സര്‍ക്കാരിന്റെ ചിത്രങ്ങളും കൊത്തിവച്ചത്.
ക്ഷേത്രത്തില്‍ സ്വന്തം ചിത്രം കൊത്തിവച്ചാലും മുഖ്യമന്ത്രിയ്ക്ക് സ്വയം ദൈവമാകാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ഹിന്ദുസമൂഹത്തെയും ദൈവത്തെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ഹിന്ദുമത സംഘടനകള്‍ പറഞ്ഞു.
Discussion about this post