രതീഷ് ആര് മേനോന്
In Facebook
നമ്മള് മലയാളികള്‍ ലജ്ജിച്ച് തല താഴ്ത്തണം..ഇല്ലെങ്കില്‍ നാളെ മറ്റുള്ളവര്‍ നമ്മളെ ചവിട്ടി പുറത്താക്കും
ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ അഭിമാനമായ് മാറേണ്ടിയിരുന്ന ഒരു നിമിഷം അതാണു ചന്ദ്രയാന്‍ 2 ല്‍ നിന്നും വിക്രം ലാന്റര്‍ ഇന്നലെ ചന്ദ്രനിലിറങ്ങുന്ന നിമിഷം..എന്തോ നിര്‍ഭാഗ്യവശാല്‍ ഇന്നലെ അതിനു സാധിച്ചില്ല.ഇനി സാധിക്കില്ല എന്നു തീര്‍ത്തും ആര്‍ക്കും പറയാനും ആവില്ല.ഇന്ത്യയേക്കാള്‍ നൂറിരട്ടി സമ്പത്തുണ്ടായിട്ടും ഒരു റോക്കറ്റ് പരീക്ഷണത്തിനു പോലും കഴിയാത്ത എത്രയോ രാജ്യങ്ങള്‍ ഈ ലോകത്തുണ്ട്.എന്നാല്‍ നമുക്ക് അബ്ദുള്‍ കലാമിനെപ്പോലെ ദീര്‍ഘ വീക്ഷണമുള്ളവരുടേയും ഐ എസ് ആര് ഒ എന്ന ആര്‍ക്കും താരതമ്യം ചെയ്യാനാവാത്ത ഒരു കൂട്ടം അതി ബുദ്ധിശാലികളുടേയും പിന്തുണയോടെ ഇന്നു ചന്ദ്രനെ വലം വയ്ക്കുന്ന അവിടെ വരെ കാര്യങ്ങള്‍ എത്തിക്കാനായി.ചന്ദ്രയാന്‍ 2 എന്ന ദ്യത്യത്തിലെ വെറും 5 % മാത്രം നമ്മള് പരാജയപ്പെട്ടു.ഇപ്പോഴും 95% നമ്മള് വിജയിച്ച് തല ഉയര്‍ത്തി തന്നെ നില്ക്കുന്നു.
ആ ഒരു സമയത്ത് ഇന്നലെ വിക്രം ലാന്ററിനു ചന്ദ്രനിലിറങ്ങാന്‍ ആയില്ല എന്ന വാര്‍ത്ത വന്നത് മുതല്‍ ചിലര്‍ ഐ എസ് ആര് ഒ യിലെ ചീഫിനെ പൊട്ടനെന്നും പരാജയപ്പെട്ടതിനെ മൂഞ്ചി എന്നും കളിയാക്കി മീഡിയ പേജുകളില്‍ അവഹേളിക്കുന്നു.ആ ചിലര്‍ മറ്റാരുമല്ല മലയാളി തന്നെ !! സ്വന്തം രാജ്യം ചെയ്യുന്ന ഒരു കാര്യം ലോക രാജ്യങ്ങള്‍ കണ്ണിമ പൂട്ടാതെ നോക്കി കാണുന്ന ആ ഒരു സമയത്ത് സ്വന്തം രാജ്യത്തെ പ്രതിഭാശാലികളായ ഈ ശാസ്ത്രജ്ഞരെ ഒക്കെ അവഹേളിക്കുന്ന നമ്മള് ഇനിയുമതൊക്കെ മാറ്റിയില്ലെങ്കില്‍ നാളെ മലയാളി എന്നു കേള്‍ക്കുന്ന മുറയ്ക്ക് ലോകത്തിന്റെ എവിടെ നിന്നും നമ്മളെ ആട്ടിപായിക്കുന്ന സ്ഥിതി ഉണ്ടാകും.നാലര ലക്ഷം കിലോമീറ്റര്‍ അങ് ദൂരെ വരെ കണ്ണെത്തിക്കാനായ പ്രതിഭാശാലികളെ വെറും നാലക്ഷരം മാത്രം അറിയാവുന്ന ഇവരൊക്കെ കളിയാക്കുംംബോ സമ്പൂര്‍ണ്ണ സാക്ഷരരെന്നും വിദ്യാ സമ്പന്നരെന്നും ഘോര ഘോരം പറയുന്ന നമ്മള് ലജ്ജിച്ചേ മതിയാവൂ..
ചന്ദ്രനിലേക്ക് ഇന്ത്യ കാല് കുത്തണമെന്നു വിചാരിച്ചാല്‍ അത് ഇന്നല്ലെങ്കില്‍ നാളെ അത് ചെയ്യുക തന്നെ ചെയ്യും..അതില്‍ ഒരു സംശയവുമില്ല..ചന്ദ്രനില്‍ കാല്കുത്താന് മാത്രമല്ല ചന്ദ്രയാന്‍ പരീക്ഷണങ്ങള്‍..അതൊക്കെ മനസ്സിലാക്കണമെങ്കില്‍ വിവരം ഉണ്ടാകണം.തലയില്‍ മാലിന്യവുമായ് നടക്കുന്ന ഈ സമൂഹബീജ ഭൂജാതന്മാര്ക്ക് അതൊക്കെ എങ്ങിനെ മനസ്സിലാകാന്‍…
https://www.facebook.com/RatheeshRMenon/posts/2482251015328181?__xts__[0]=68.ARB9aAAHz8qN1HA–z8lE53BhLAf3mpPeqaojViVx-12cHxeK7Naf_g5fimRA6bPpqYu-oxgQm2dMCwQ9hkaaHdh1Ii_zHbbfg6RTQH9FpnfaJeOIgGhEuKmHzqvZ_2KdU-3cKnJFXansKQLH3gfMIFspNwuxA3NTurd4Er7q62aVmkAD4lFSSZ2zd6Z8zOHx55GvOxpMYW7pu7iMASZ33tqzlCRfzOakfboTBa3Bnu9htUzHNIeomqiszep8hMxeDfWbyO_StziOm4klo-CwOaNoOiIeKWu8mcAvcrxLzhh0zeMJJxlK88joNZ2kw20j2Tj8B6z90W3-OKPzQBv1KqT&__tn__=-R
Discussion about this post