ചന്ദ്രയാൻ 2 ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണെന്ന് യു.എസ്. ശാസ്ത്രീയ മുന്നേറ്റത്തിന് ഊർജ്ജം പകരുന്നതിന് ചന്ദ്രയാൻ 2 വിലയേറിയ സംഭാവനകൾ നൽകും. ചന്ദ്രയാൻ 2ന് വേണ്ടിയുളള ഇസ് റോയുടെ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണെന്ന് ദക്ഷിണ മധ്യേഷ്യയുടെ ആക്ടിങ്ങ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ് പറഞ്ഞു.
ബഹിരാകാശ സ്വപ്നങ്ങൾ ഇന്ത്യ നേടുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ല യു.എസ് നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ ടാഗ് ചെയ്താണ് ട്വീറ്റ് ഇട്ടത്.ചന്ദ്രനിൽ ലാൻഡിങ്ങ് നടത്താനുളള ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്ത യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ട്വീറ്റും അവർ ഷെയർ ചെയ്തു. നാസയുടെ ട്വീറ്റ് ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ റിട്വീറ്റ് ചെയ്തിരുന്നു.
റഷ്യ,യു.എസ്,ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുമായിരുന്നു.എന്നാൽ ലാൻഡിങ്ങിന്റെ മിനിറ്റുകൾക്ക് മുൻപ് ഇസ്റോയ്ക്ക് ലാൻഡറുമായുളള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. അടുത്ത പതിനാല് ദിവസത്തേക്ക് ശ്രമങ്ങൾ തുടരുമെന്ന് ഇസ് റോ ശ്രമം തുടരുമെന്ന് മേധാവി കെ. ശിവൻ അറിയിച്ചു. പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നും വ്യക്തമാക്കി.
Discussion about this post