തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു വി സാംസണെ പ്രശംസിച്ച് മുൻ ദേശീയ താരങ്ങൾ. ഏകദിന ടീമിൽ കെ എൽ രാഹുൽ അടക്കമുള്ളവർ തുടർച്ചയായി പരാജയപ്പെടുമ്പോൾ സഞ്ജുവിനെ നാലാം നമ്പറിൽ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു. ഹർഭജന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണറും ബിജെപി എം പിയുമായ ഗൗതം ഗംഭീർ രംഗത്ത് വന്നു.
‘എന്തുകൊണ്ട് സഞ്ജുവിനെ നാലാം നമ്പറിൽ കളിപ്പിച്ചുകൂടാ? സാങ്കേതിക മികവും ചിന്താശേഷിയുമുള്ള മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാഴ്ചവെച്ച പ്രകടനം മികച്ചത്.’ ഇതായിരുന്നു ഹർഭജൻ സിംഗിന്റെ ട്വീറ്റ്.
Why not @IamSanjuSamson at number 4 in odi.. with good technique and good head on his shoulders.. well played today anyways against SA A
— Harbhajan Turbanator (@harbhajan_singh) September 6, 2019
ഭാജിക്ക് പിന്തുണയുമായി ഗൗതം ഗംഭീർ ഇങ്ങനെ കുറിച്ചു; ‘ഹർഭജൻ പറഞ്ഞത് ശരിയാണ്. ഇപ്പോഴത്തെ ഫോമും കഴിവും വെച്ച് നോക്കിയാൽ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലും ബാറ്റ് ചെയ്യാൻ സാധിക്കും. 48 പന്തിൽ നിന്ന് 91 റൺസ് നേടിയ ആ ബാറ്റിംഗ് പ്രകടനത്തിന് അഭിനന്ദനങ്ങൾ.’
Yes @harbhajan_singh on current form and his skills this Southern Star, @IamSanjuSamson can bat even on Moon’s South Pole!!! I wonder if they had space on Vikram to carry this marvel of a batsman. Well done Sanju on scoring 91 off 48 balls against South Africa A side. pic.twitter.com/MwTZj6JaWh
— Gautam Gambhir (Modi Ka Parivar) (@GautamGambhir) September 6, 2019
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു 48 പന്തിൽ 91 റൺസ് നേടിയിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ മത്സരം 36 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.
Discussion about this post