റഷ്യന്‍ താരം ദാനി മദ് ദദേവിനെ പരാജയപ്പെടുത്തി നദാലിന് യുഎസ് ഓപ്പണ്‍ കിരീടം. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ വിജയം. അഞ്ച് സെറ്റ് നീണ്ടു നിന്ന ശക്തമായ പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ താരത്തെ നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5,6-3,5-7,4-6,6-4.
നദാലിന്റെ നാലാമത്തെ യുഎസ് ഓപ്പണ്‍ കിരീടമാണിത്. ഇതോടെ അഞ്ച് കിരീടമെന്ന റെക്കോര്‍ഡിന് ഒരു വിജയം അകലെ എത്തിയിരിക്കുകയാണ് നദാല്‍. അതേസമയം, നദാലിന്റെ 19-ാം ഗ്രാന്റ് സ്ലാം വിജയമാണിത്. ഇതോടെ 20 ഗ്രാന്റ് സ്ലാമെന്ന റോജര്‍ ഫെഡററുടെ റെക്കോര്‍ഡിന് തൊട്ട് പിന്നിലെത്തുകയും ചെയ്തു നദാല്‍. ഈ വര്‍ഷം നേടുന്ന രണ്ടാമത്തെ ഗ്രാന്റ്സ്ലാമാണിത്.
യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന പ്രായമേറിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഇനി നദാലിന്റെ പേരിലാണ്.30 വയസിന് ശേഷം അഞ്ച് പ്രധാന കിരീടങ്ങള്‍ നേടുന്ന ആദ്യ താരവും നദാലാണ്.
Discussion about this post