അന്യമതസ്ഥര്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഇസ്ലാമിക മതപ്രഭാഷകന്റെ ആഹ്വാനം. ഓണം, ക്രിസ്മസ് തുടങ്ങിയ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും, നയപരമായി അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നുമാണ് ഇസ്താദിന്റെ പ്രസംഗം, മഞ്ചേരിയില്‍ നടന്ന എസ്കെഎസ്എസ്എഫിന്റെ സമ്മേളനത്തിലാണ് സിംസുറായ് ഹഖ് ഹുദാവിയുടെ ആഹ്വാനം.
ഓണസദ്യയില്‍ പങ്കെടുക്കരുതെന്നും, മിഠായി കഴിച്ച് ഇപ്പോള്‍ കഴിച്ചതേ ഉള്ളു എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണം എന്നും മതപണ്ഡിതന് പറയുന്നു. കഴിച്ചു എന്ന് നുണ പറയാന്‍ പാടില്ലെന്നും അതിനാലാണ് മിഠായി കഴിക്കാന്‍ പറഞ്ഞെതെന്നും ഇയാള്‍ പറയുന്നുണ്ട്.
മുസ്ലിം സമുദായം സംഘടിപ്പിക്കുന്ന പരിപാടികളിലൊക്കെ അവര്‍ വരുന്നുണ്ട്, സംഭവാന തന്ന് സഹായിക്കുന്നുണ്ട്. അതിനാല്‍ നയപരമായി വേണം അവരെ ഒഴിവാക്കാന്‍. ഉത്സവത്തിന് പിരിവിന് വരുമ്പോള്‍ തരില്ല എന്ന് പരസ്യമായി പറയരുത്. പൂരത്തിന് പിരിവിന് വരുന്ന ആളെ സ്വകാര്യമായി അകത്തേക്ക് വിളിച്ച് പൂരത്തിന് പലരും കൊടുക്കും ഇത് നിനക്ക് ചായ കുടിക്കാനാണ് എന്ന് പറഞ്ഞ് അന്‍പത് രൂപ കൊടുക്കണം. എല്ലാവരും പത്ത് രൂപ വച്ച് എടുത്തോളാന്‍ പറയണം അവര്‍ ഹാപ്പിയായി പോയി. ഉത്സവത്തിന് പിരിവ് കൊടുത്തും ഇല്ല, കാശ് കൊടുക്കും ചെയ്തു. ഇങ്ങനെ നമ്മള് നയപരമായി കൈകാര്യം ചെയ്യണം. സത്യം പറഞ്ഞ് ട്രിക്കിലൂടെ ഒഴിഞ്ഞമാറുകയാണ് വേണ്ടതെന്നും ഹുദാവി പറയുന്നു.
ഈ നായിനോട് ഡിപ്ലോമാറ്റിക് ആയി ഇടപെടുന്നതിന്റെ ആ ഭവിഷ്യത്തുകൂടി പറഞ്ഞുകൊടുക്കണേ. അവന് ഡിപ്ലോമാറ്റിക് ആയി ഇടപെടണമത്രെ… അലവലാതി. ഒരു സമുദായത്തെ മൊത്തം സാംസ്കാരികമായി തകര്‍ക്കുന്ന വൃത്തികെട്ട ജന്മം. ക്രിസ്മസ് കേക്ക്/ഓണപ്പായസം കൊണ്ടു വരുമ്പോള്‍ ഓടിപ്പോയി ഒരു മുട്ടായി വാങ്ങി വായിലിട്ടിട്ട് അധികം മധുരം കഴിക്കാന്‍ പാടില്ലാന്ന് പറഞ്ഞൊഴിയണമത്രെ… ഹക്കിന്റെ വഴി അതാണെന്ന്!!! ക്രാ തൂഫ്… നുണ പറയരുത്, അത് നമ്മട വഴിയല്ലാന്ന്… എടോ അലവലാതി തനിക്ക് മാനിപ്പുലേഷന്, തന്ത്രം എന്നൊക്കെ പറഞ്ഞാല്‍ അറിയാമോ? തനിക്ക് ഈ ബുദ്ധി പറഞ്ഞ് തന്നത് ഇവിടുത്തെമേല്ജാതി ജാതിവെറിയന്മാരല്ലേ? അവരാണ് ദലിതരുടെ കല്യാണത്തിന് പോകുമ്പോള്‍ ഇമ്മാതിരി തീട്ട വേലകള്‍ കാണിക്കുന്നത്. ഹല്ല പറഞ്ഞിട്ട് കാര്യമില്ല തീട്ടത്തില്‍ നിന്ന് തീട്ടമല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇബിലീസിന്റെ തീട്ടത്താല്‍ ചിലര്‍ സൃഷ്ടിക്കപ്പെടും എന്ന് എവിടെയോ/ അതോ ഉമ്മച്ചിയോ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും ഈ വീഡിയോ കാണുമ്പോള്‍ അത് സത്യമാണെന്ന് ബോധ്യം വരുന്നു. വളരെ ഡിപ്ലോമാറ്റിക്ക് ആയി ഇത്രേം നിന്നോട് പറഞ്ഞില്ലേല്‍ പടച്ചോന് പൊറുക്കൂല. അതുകൊണ്ടാ…
Posted by Shafeek Subaida Hakkim on Monday, September 9, 2019
മതപണ്ഡിതന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം എന്ന് നടന്നതാണ് പരിപാടി എന്ന് വ്യക്തമല്ല.
Discussion about this post