കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം നീങ്ങുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നീക്കം.
തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സാണ് സര്‍ക്കാര്‍ നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് നിയമനത്തിനായി പരസ്യം നല്‍കിയത്.
അക്കാദമിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തസ്തികയിലേക്ക് നിലവില്‍ 70,000 രൂപയാണ് പ്രതിമാസ ശമ്പളം. മന്ത്രിസഭായോഗം നിശ്ചയിച്ചിട്ടുള്ളതും ഇതേ തുകയാണ്. കമ്പനി സെക്രട്ടറിയുടെ ശമ്പളം 25,000 രൂപയാണ്. 2019 ജനുവരി 16ന് മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചതായി മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു.
എന്നാല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, കമ്പനി സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് അക്കാദമി ആഗസ്റ്റ് 31 ന് പുറപ്പെടുവിച്ച പരസ്യത്തില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ ശമ്പളം 1,20000 രൂപയാണ്. കമ്പനി സെക്രട്ടറിയുടേതാകട്ടെ അമ്പതിനായിരവും. ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലെ കരാര്‍ കാലാവധി ഒരു വര്‍ഷമാക്കി ധനകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കേരള അക്കാദി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ മൂന്നു വര്‍ഷമാണ് നിയമന കാലാവധിയെന്ന് വ്യക്തമാക്കുന്നു. പ്രളയ പുനര്നിര്മാണത്തിനുപോലും പണം കണ്ടെത്താനാകാതെ വലയുന്ന ഈ സമയത്താണ് ഇത്തരത്തില്‍ സര്‍ക്കാര്‍ കമ്പനിയുടെ ധൂര്‍ത്ത്
Discussion about this post