ഹിന്ദു പാർലമെന്റിനെതിരെ എസ് എൻ ഡി പിയോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ നടത്തിയ പരാമർശം തിരുത്തി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി പി സുഗതൻ. ഹിന്ദു പാർലമെന്റ് കടലാസ് സംഘടനയാണെന്ന് വെളളാപ്പളളിയുടെ പരാമർശം ശരിയായില്ലെന്ന് സുഗതൻ പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ നിന്നുളള ഹിന്ദു പാർലമെന്റിന്റെ പിന്മാറ്റത്തെ കുറിച്ച് കൊച്ചിയിൽ സംസാരിക്കവെയാണ് വെളളാപ്പളളിയുടെ പരാമർശത്തിലെ നിലപാട് വ്യക്തമാക്കിയത്.
നവോത്ഥാന സമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന നയങ്ങൾക്കെതിരാണ്. രാഷ്ട്രീയ രഹിത വിശാല ഹിന്ദു ഐക്യത്തിന് എതിരാണെന്നും സുഗതൻ വ്യക്തമാക്കി. എന്നാൽ സി പി സുഗതന് മറുപടിയായി പുന്നല ശ്രീകുമാറും, വെളളാപ്പളളി നടേശനും രംഗത്ത് എത്തി. ശബരിമലയിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നാണ് നവോത്ഥാന സംരക്ഷണസമിതിയുടെ നിലപാടെന്ന് പുന്നല ശ്രീകുമാർ വ്യക്തമാക്കി.നവോത്ഥാന മൂല്യ സംരക്ഷണത്തിന്് ഏതറ്റം വരെ പോകുമെന്ന് വെളളാപ്പളളി നടേശനും വ്യക്തമാക്കി. ശബരിമില സമരം പൊളിക്കാനായിരുന്നു സമിതി യുണ്ടാക്കിയതെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ ആരോപിച്ചു.
Discussion about this post