ഛത്തീസ്ഗഡിലെ റായ്പൂരിൽ സുരക്ഷ സേനയുമായി നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. വെളളിയാഴ്ച ആണ് ഏറ്റമുട്ടൽ നടന്നത്. ഞങ്ങൾ രണ്ട് മാവോയിസ്റ്റുകളുടെ മൃതശരീരം കണ്ടെത്തി.
ലച്ചു മൻദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദണ്ഡേ വാഡ പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവി പറഞ്ഞു. ഇവരിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപയും ആയുധങ്ങളും പിടിച്ചെടു്ത്തതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് വിദേശ നിർമ്മിത പിസ്റ്റളുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇറ്റലി നിർമ്മിതമാണെന്നാണ് നിഗമനം. ദണ്ഡേ വാഡ ജില്ല റിസർവ് ഗാർഡും, കിരൻഡുൽ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
Discussion about this post