മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റൽ ഇൻവസ്റ്റ്മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാർച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നൽകിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ദേശീയ ദിനപ്പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
എന്നാല്‍ ഇത്തരത്തില്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയന്‍സ് കമ്പനിയുടെ വക്താവ് നിഷേധിച്ചു
2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളര്‍ റിലയന്‍സ് പോര്‍ട്സ് ആന്‍ഡ് ടെര്‍മിനല്‍സിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post