ഖുറാന് മാനവീകത പറയുന്നില്ലെന്നും ലക്ഷണമൊത്ത വര്‍ഗ്ഗീയ ഗ്രന്ഥമാണെന്നും
ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍.അവര്‍ക്ക് മാത്രം മോക്ഷവും, അവര്‍ക്ക് മാത്രം പ്രതിഫലവും ലഭിക്കും എന്ന് പറയുന്ന പുസ്തകമാണ് ഖുറാന്.
ഓണസദ്യയില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുത് എന്ന് പറയുന്ന സിംസാറുല്‍ ഹഖ് മൗലവി, ഹിന്ദുക്കളെ ജോലിയ്ക്ക് വെയ്ക്കരുത് എന്ന് പ്രസംഗിക്കുന്ന മുജാഹിദ് ബാലുശ്ശേരി മൗലവി തുടങ്ങിയവരാണോ,ഇസ്ലാമാണോ യഥാര്‍ത്ഥ പ്രതിയെന്നും ജാമിദ ടീച്ചര്‍ ചോദിക്കുന്നു.
ഖുറാനില്‍ ഒരിടത്ത് കൃസ്ത്യാനിയാകട്ടെ, യഹൂദനാകട്ടെ ആരുമാകട്ടെ അല്ലാഹുവില്‍ വിശ്വസിക്കുന്നവന് നഷ്ടപ്പെടേണ്ടി വരില്ല എന്ന് പറയുന്നു. മറ്റൊരിടത്ത് ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി സ്വീകരിച്ചാല്‍ അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടില്ല. പരലോകത്ത് അവന് നഷ്ടക്കാരനായിരിക്കും എന്ന് പറയുന്നു. ഇത് തന്നെയാണ് സിംസാറുണിനെ പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത്. മുഹമ്മദ് നബിയും ഇതേ തന്ത്രമാണ് പയറ്റിയിരിക്കുന്നത്. വാളെടുത്ത് വളര്‍ന്ന മതത്തിന്റെ പേര് സമാധാനം. ഈ ഉടായിപ്പ് നമ്മള് തിരിച്ചറിയണമെന്നും ജാമിദ ടീച്ചര്‍ വീഡിയൊവില്‍ പറയുന്നു.
ഇസ്ലാം വിശ്വാസികള്‍ ഓണസദ്യയില്‍ പങ്കെടുക്കരുത് എന്ന് പ്രസംഗിച്ച മൗലവിക്കെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇസ്ലാമിലാണ് പ്രശ്നമെന്ന് വ്യക്തമാക്കാന്‍ താന്‍ രംഗത്തെത്തിയതെന്നും ജാമിദ ടീച്ചര്‍ പറയുന്നു.
https://www.facebook.com/100028291293261/videos/368669010752806/
Discussion about this post