ഹുറിയത്ത് കോണ്‍ഗ്രസ് അംഗങ്ങളും സയ്യിദ് അലി ഷാ ഗീലാനിയുടെ സഹായികളുമായ രണ്ടു നേതാക്കള്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്. ഫിര്‍ദോസ് അഹമ്മദ് ഷാ, യാര് മുഹമ്മദ് ഖാന് എന്നിവര്‍ക്കെതിരെയാണ് ശ്രീനഗര്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഹുറിയത്ത് കോണ്‍ഫറന്‍സിനു കീഴിലുള്ള, ഗിലാനി തന്നെ നേതൃത്വം നല്കുന്ന സെപ്പറേറ്റിസ്റ്റ് ഡെമോക്രാറ്റിക് പൊളിറ്റിക്കല്‍ മൂവ്മെന്റ് എന്ന സംഘടനയില്‍ ഉള്‍പ്പെട്ടവരാണ് ഇവരിരുവും. ഇരുവര്‍ക്കും ഇറ്റലിയില്‍ നിന്നും പണം ലഭിക്കുന്നുണ്ട് എന്നും ഇത് അനധികൃതമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഉപയോഗിച്ചു വരുന്നത് എന്നും കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു.
Discussion about this post