പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതതത്തെ ആസ്പദമാക്കിയുളള ഫോട്ടോ പ്രദർശനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ പാർട്ടി ഹെഡ് ക്വാർട്ടേഴ്സിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി വർക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദയും ചടങ്ങിൽ പങ്കെടുത്തു.
ത്യാഗം,ആത്മസമർപ്പണം, സേവനം എന്നിവയുടെ അടയാളമാണ് മോദിയുടെ ജീവിതമെന്ന് അമിത്ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെ കുറിച്ചുളള പ്രദർശനം എല്ലാവർക്കും പ്രചോദനമാകുമെന്ന് ഉറപ്പാണ്. യുവത്വം രാജ്യത്തിനും സമൂഹത്തിനും ചെയ്യുന്ന കടമകൾക്കും ഇത് മുതൽക്കൂട്ടാകുമെന്ന് ഷാ കുറിച്ചു.
Discussion about this post