ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഹിമാചലിലെ ധരംശാലയിൽ വൈകിട്ട് ഏഴിന് കളി തുടങ്ങും. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, ആദ്യ സ്ഥാനങ്ങളില്‍ തുടരും. കൊഹ്ലിയുണ്ടെങ്കിലും മധ്യനിരയിലെ കരുത്തുകുറവ് ഇന്ത്യക്കു വെല്ലുവിളിയാണ് . ശ്രേയസ് അയ്യര്‍, ഫോമിലല്ലാത്ത ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സഹായത്തിന് ജഡേജയും പാണ്ട്യയുമെത്തുന്നത് പ്രവചിക്കാനാകാത്ത മാറ്റം പ്രതീക്ഷിക്കുന്നു .
ബുമ്രയ്ക്കും ഭുവനേശ്വറിനും വിശ്രമം നൽകിയ പശ്ചാത്തലത്തില്‍ നവ്ദീപ് സൈനി, ദീപക് ചാഹര്‍, വാഷിംഗ്ടൺ സുന്ദര്‍, ക്രുനാൽ പാണ്ഡ്യ എന്നിവര്‍ക്കാകും ബൗളിംഗ് വിഭാഗത്തിന്റെ ചുമതല.
പുതിയ നായകന് ക്വിന്റൺ ഡി കോക്കിന് കീഴിൽ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയിൽ വാന്‍ ഡെര്‍ ഡസന്‍, കാഗിസോ റബാഡ, ഡേവിഡ് മില്ലര്‍, എന്നിവരാണ് പ്രധാന താരങ്ങള്‍. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയെ ട്വന്റി 20യിൽ തോൽപ്പിക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Discussion about this post