മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് കാപ്പാന്. നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. വളരെ പ്രധാനപ്പെട്ട റോളാണ് ലാലിന് സിനിമയിലുള്ളതെന്ന് ഇപ്പോള്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ട്രെയിലര്‍ അടിവരയിടുന്നു.
രാജ്യത്തെ അഭിസംബോധന ചെയ്യുന്ന, വിമാനത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയെന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇതില്‍ കാണാം.
കമാന്‍ഡോയായി സൂര്യയും ലാലിന്റെ മകന്റെ വേഷതില്‍ മലയാളി താരം ആര്യയും എത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. കാപ്പാന്റെ രണ്ടാമത്തെ ട്രെയ്ലര് ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ്.സെപ്റ്റംബര്‍ 20ന് ആണ് ചിത്രത്തിന്റെ റിലീസ്.
Discussion about this post