ധർമ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. രാത്രി ഏഴു മണിക്ക് തുടങ്ങാനിരുന്ന മത്സരം കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
കളി തുടങ്ങേണ്ട സമയമായിട്ടും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടങ്ങുന്നതിന് ഏറെ മുന്‍പ് തന്നെ മത്സരം ഉപേക്ഷിച്ചതായി അറിയിപ്പ് വന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം തോർന്നപ്പോൾ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്.
സെപ്റ്റംബർ പതിനെട്ടിന് മൊഹാലിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
Discussion about this post