കാശ്മീരില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിക്കണമെന്നും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുള്ള സൗകര്യം ഒരുക്കണമെന്നും ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിച്ച പാകിസ്ഥാനി സമാധാന നോബല്‍ ജേതാവ് മലാല യൂസഫ്സായ്ക്ക് ചുട്ട മറുപടി നല്കി ബിജെപി. പാകിസ്ഥാനിലെ ന്യൂനപക്ഷത്തില്‍ പെട്ട പെണ്‍കുട്ടികളോട് കാട്ടുന്ന ക്രൂരതയോടും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തോടും പ്രതികരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ബിജെപി വനിതാ നേതാവ് ശോഭാ കരന്തലജെ മറുപടി നല്കി
‘പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന്റെ വിഷമങ്ങള്‍ കൂടി കേള്‍ക്കാന്‍ ഞാന്‍ നോബല്‍ ജേതാവിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷത്തില്‍ പെട്ട പെണ്‍കുട്ടികളോട് കാട്ടുന്ന ക്രൂരതയോടും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തോടും പ്രതികരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വികസന പദ്ധതികള്‍ കാശ്മീരിലേക്ക് കൂടി വ്യാപിച്ചു. ഒന്നും അടിച്ചമര്‍ത്തിയിട്ടില്ല.’ -ബി.ജെ.പി എം.പി ട്വിറ്ററിലൂടെ മലാലയ്ക്ക് മറുപടി നല്കി.
Sincere request to the Nobel winner, to spend some time speaking with the minorities of Pakistan.
To speak against the forceful conversation & persecution taking place on the minority girls in her own country!
Developmental agendas got extended to Kashmir, nothing suppressed! https://t.co/Um3BmGuJwi
— Shobha Karandlaje (@ShobhaBJP) September 15, 2019
40 ദിവസത്തില്‍ ഏറെയായി സ്കൂളില്‍ പോകാന്‍ കഴിയാത്ത കാശ്മീരിലെ കുട്ടികളെ കുറിച്ച് താന്‍ ആകുലപ്പെടുകയാണെന്നും ദിവസങ്ങളായി വീടുകള്‍ വിട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത പെണ്‍കുട്ടികളെ ഓര്‍ക്കുമ്പോള്‍ തനിക്ക് വിഷമമുണ്ടെന്നും മലാല ട്വീറ്റ് ചെയ്തിരുന്നു.
കശ്മീര്‍ വിഷയം പാക്കിസ്ഥാന് ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നതിനിടെ പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന വാര്‍ത്തകളും വലിയ വിവാദമായിരുന്നു. സിഖ്, ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തിയ സംഭവങ്ങളും വലിയ ഒച്ചപ്പാടുണ്ടാക്കി.
Discussion about this post