ഡൽഹിയ്്ക്കും ,ഹരിയാനയ്ക്കും പിന്നാലെ ഉത്തർപ്രദേശിലും പൗരത്വ രജിസ്റ്റർ നടപ്പാക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹരിയാനയിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കഴിഞ്ഞദിവസം മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കിയിരുന്നു. ഇതുവരെ പൗരന്മാരുടെ ദേശീയ രജിസ്റ്റർ നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് അസം. അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയതിന് ശേഷമാണ് വിവിധ സംസ്ഥാനങ്ങൾ മുന്നോട്ട് വരുന്നത്.
ഇന്ത്യൻ സംസ്ഥാനങ്ങളിലുട നീളം എൻ ആർസിയെ പിന്തുണച്ച് നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് യോഗി ആദ്യത്യനാഥ് അറിയിച്ചു.ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട നടപടിയാണിതെന്നും യോഗി വ്യക്തമാക്കി. അസമിന് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററി ഡൽഹിയിൽ നടപ്പാക്കുമെന്ന ബിജെപി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞിരുന്നു. ഓഗസ്റ്റ് 31 ന് അസമിലെ അവസാന പട്ടിക പ്രസിദ്ധീകരിച്ചത്. 1.9 ലക്ഷം പൗരന്മാർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു.
Discussion about this post