കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ തീരുമാനം. പുനർനിർമിക്കാനുള്ള നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്സിയയെ ചുമതലപ്പെടുത്തി. ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിങ്ങനെ നിർമാണത്തിന്റെ പൊതുവായ മേൽനോട്ട ചുമതല ഇ.ശ്രീധരൻ നിർവഹിക്കും. ഒക്ടോബര്‍ ആദ്യവാരം തന്നെ പാലത്തിന്റെ പുനർ നിർമാണം ആരംഭിക്കും. ഒരു വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രകാലം നിലനിൽക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരൻ പറയുന്നത് പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് . ഈ അഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാര്‍ പാലം പുനര്‍നിര്‍മ്മിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
Discussion about this post