യുവതാരം ഋഷഭ് പന്തിനെതിരേ വിമര്‍ശനവുമായി കോച്ച് രവി ശാസ്ത്രി രംഗത്ത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ പന്തിന്റെ പ്രകടനം ആറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. ഇതോടെയാണ് പരിശീലകന് തന്നെ പന്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
പലപ്പോഴും മോശം ഷോട്ടുകള്‍ കളിച്ചാണ് പന്ത് വിക്കറ്റ് വലിച്ചെറിയുന്നതെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അതിന് പന്ത് വലിയവിലതന്നെ നല്‍കേണ്ടതായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
” അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് ഇനിയും ക്ഷമിക്കാനാകില്ല. ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനും പന്തിന് കഴിയുന്നില്ല. വിന്‍ഡീസ് പര്യടനത്തില്‍ ടീമിനെ സമ്മര്‍ദത്തിലാക്കുകയാണ് താരം ചെയ്തത്. കളിയില്‍ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാനാണ് ശ്രമിക്കേണ്ടത്”, ശാസ്ത്രി വ്യക്തമാക്കി. എന്നാല്‍ സ്വന്തം ബാറ്റിങ് ശൈലി മാറ്റുന്നതിനക്കുറിച്ച് ആരും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post