പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ നയം രൂപീകരിക്കുന്നത് വരെ നടപടികള്‍ മരവിപ്പിച്ചുകൊണ്ടാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിവിധ വകുപ്പുകള്‍ക്ക് അയച്ചു. പ്രിന്റിങ് തൊഴിലാളികളെ സംരക്ഷിക്കാനാണ് തീരുമാനം എന്നാണ് വിശദീകരണം.
അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് തീരുമാനം എടുത്തതെന്നും ആക്ഷേപമുണ്ട്.
Discussion about this post