പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി വീണ്ടും ഒരു സിനിമ കൂടി അഭ്രാപാളിയിലേക്ക്. . പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘മൻ ബൈരഗി’. സഞ്ജയ് ത്രിപാഠിയാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.നടൻ അക്ഷയ് കുമാറാണ് പോസ്റ്റർ പുറത്തുവിട്ടത്
Happy to present the first look of Sanjay Leela Bhansali and Mahaveer Jain’s special feature, #MannBairagi on the defining moment of our PM's life on his birthday! #HappyBirthdayPMModi@narendramodi @PMOIndia @bhansali_produc pic.twitter.com/zWbGLScLDe
— Akshay Kumar (@akshaykumar) September 17, 2019
പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് സിനിമ ചർച്ച ചെയ്യുക..ചിത്രം സത്യസന്ധമായും ആത്മാർത്ഥമായും പുറത്തിറക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബൻസാലി പറഞ്ഞു. “കഥയുടെ ആഗോളസ്വഭാവവും സന്ദേശവുമാണ് എന്നെ ആകർഷിച്ചത്. ഒരു ചെറുപ്പക്കാരനിൽ നിന്നും നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തിലെ വഴിത്തിരിവിനെപ്പറ്റി കൃത്യമായ പഠനം നടത്തിയ കഥയാണിത്. അതെന്നെ ആകർഷിച്ചു. ഇത് പറയപ്പെടേണ്ട കഥയാണെന്ന് എനിക്ക് തോന്നുന്നു”- ബൻസാലി കൂട്ടിച്ചേർത്തു.
നേരത്തെ വിവേക് ഒബ്റോയ് നായകനായ പിഎം നരേന്ദ്രമോദി യും ഏറെ പ്രശംസപിടിച്ചു പറ്റിയ ചിത്രമായിരുന്നു
Discussion about this post